ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു. 199 പന്തില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ച്വറി നേട്ടമുണ്ടായത്. നായകനായ ശേഷമുള്ള ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ്. ആദ്യദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ്. ജയ്‌സ്വാള്‍ 107 പന്തില്‍ 13 ഫോറുകളോടെ 87 റണ്‍സെടുത്താണ് പുറത്തായത്.
ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ്‌സ്വാള്‍ പുറത്തായത്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (26 പന്തില്‍ രണ്ട്), കരുണ്‍ നായര്‍ (50 പന്തില്‍ 31), ഋഷഭ് പന്ത് (42 പന്തില്‍ 25), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും, ബെന്‍ സ്റ്റോക്സ്, ബ്രൈഡന്‍ കാഴ്സ്, ശുഐബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ വരുത്തിയത്. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ആകാശ് ദീപ് എത്തി. ശാര്‍ദുള്‍ ഠാക്കൂറിനെയും ബി സായ് സുദര്‍ശനെയും ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും ഇടംകണ്ടു. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് ഓള്‍ റൗണ്ടര്‍മാര്‍ ടീമിലെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha