എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം...

എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇറാഖിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു. ശനിയാഴ്ച ആതിഥേയരായ തായ്ലന്‍ഡിനെ കീഴടക്കിയാല്‍ അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ കളിക്കാം.
ഇന്ത്യക്കും തായ്ലന്‍ഡിനും ഒമ്പത് പോയിന്റാണ്. ഇരു ടീമുകളും 22 ഗോളടിച്ചപ്പോള്‍ ഒന്നും വഴങ്ങിയിട്ടില്ല.ഇറാഖിനെതിരെ സംഗീത ബസ്ഫോര്‍, മനീഷ കല്യാണ്‍, കാര്‍ത്തിക അങ്കമുത്തു, നിര്‍മല ദേവി, രത്തന്‍ബാലാ ദേവി എന്നിവര്‍ ഗോളടിച്ചു. മംഗോളിയയെ 13 ഗോളിനും തിമോര്‍ ലെസ്റ്റിയെ നാല് ഗോളിനും തോല്‍പ്പിച്ചു. തായ്ലന്‍ഡ് മംഗോളിയയെ 11 ഗോളിന് മുക്കി സാധ്യതയില്‍ ഇന്ത്യക്കൊപ്പമെത്തി.
ഇറാഖിനെ ഏഴ് ഗോളിനും തിമോറിനെ നാല് ഗോളിനും പരാജയപ്പെടുത്തി. ഇറാഖ്, തിമോര്‍, മംഗോളിയ ടീമുകള്‍ പുറത്താകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























