രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 536 റണ്‍സ്...

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 536 റണ്‍സ്. മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒലി പോപ്പും (44 പന്തില്‍ 24), ഹാരി ബ്രൂക്കുമാണു (15 പന്തില്‍ 15) ക്രീസിലുള്ളത്.
രണ്ടാം ഇന്നിങ്സില്‍ 50 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ പോയി. സാക് ക്രൗളി (പൂജ്യം), ബെന്‍ ഡക്കറ്റ് (15 പന്തില്‍ 25), ജോ റൂട്ട് (16 പന്തില്‍ ആറ്) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ പുറത്തായ ഇംഗ്ലിഷ് ബാറ്റര്‍മാര്‍. ആകാശ്ദീപ് രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 608 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 162 പന്തില്‍ 161 റണ്‍സെടുത്തു പുറത്തായി. എട്ട് സിക്സുകളും 13 ഫോറുകളുമാണു ഗില്‍ ബൗണ്ടറി കടത്തിയത്. ഇംഗ്ലണ്ട് സ്പിന്നര്‍ ശുഐബ് ബഷീര്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്.
" f
https://www.facebook.com/Malayalivartha