ഗുകേഷിന് തിരിച്ചടി...ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനായില്ല

ഇന്ത്യയുടെ ലോകചാമ്പ്യന്‍ ഡി. ഗുകേഷിന് തിരിച്ചടി. ഗ്രാന്‍ഡ് ചെസ്സ് ടൂറിലെ ബ്ലിറ്റ്‌സ് വിഭാഗത്തില്‍ ആദ്യദിനം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ഡി. ഗുകേഷ് തോറ്റു. ഇന്ത്യന്‍ താരം ആര്‍. പ്രഗ്‌നാനന്ദയോടും ഗുകേഷ് തോല്‍വി പിണഞ്ഞു.
റാപ്പിഡ് വിഭാഗത്തില്‍ മികവു പുലര്‍ത്തിയെങ്കിലും ബ്ലിറ്റ്‌സില്‍ അത് തുടരാന്‍ ഗുകേഷിനായില്ല. ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനായില്ല. അതോടെ ബ്ലിറ്റ്‌സ് വിഭാഗത്തില്‍ ഗുകേഷ് പിന്തള്ളപ്പെട്ടു.
അതേസമയം ഉജ്വല തിരിച്ചുവരവാണ് മുന്‍ ലോകചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സന്‍ നടത്തിയത്. റാപ്പിഡ് വിഭാഗത്തില്‍ പിന്നിലായെങ്കിലും ബ്ലിറ്റ്സില്‍ കാള്‍സന്‍ വന്‍ കുതിപ്പാണ് നടത്തിയത് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 7.5 പോയന്റ് സ്വന്തമാക്കിയ താരം പട്ടികയില്‍ മുന്നിലെത്തി.
റാപ്പിഡ് വിഭാഗത്തില്‍ കാള്‍സനെയടക്കം മുട്ടുകുത്തിച്ച ഗുകേഷിന് ബ്ലിറ്റ്സ് വിഭാഗം നിരാശയാണ് സമ്മാനിച്ചത്.
"
https://www.facebook.com/Malayalivartha