വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും ഇരുപത്തഞ്ചാം ഗ്രാന്‍ഡ്സ്ലാം തേടുന്ന നൊവാക് ജൊകോവിച്ചും ക്വാര്‍ട്ടറില്‍ കടന്നു

വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും ഇരുപത്തഞ്ചാം ഗ്രാന്‍ഡ്സ്ലാം തേടുന്ന നൊവാക് ജൊകോവിച്ചും ക്വാര്‍ട്ടറില്‍ കടക്കുകയും ചെയ്തു.
സ്പാനിഷ് താരമായ അല്‍കാരസ് റഷ്യയുടെ ആന്ദ്രേ റുബ്ലേവിനെ 6-7, 6-3, 6-4, 6-4ന് മറികടന്നു. ഇന്ന് സെമി ലക്ഷ്യമിട്ട് ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ നേരിടും. ജൊകോയുടെ വിജയം ഓസ്ട്രേലിയന്‍ താരം അലക്സ് ഡി മിനൗറിനെതിരെയായിരുന്നു . ഏഴ് തവണ വിംബിള്‍ഡണ്‍ നേടിയ സെര്‍ബിയക്കാരന്റെ പതിനാറാം ക്വാര്‍ട്ടറാണ്. ഇറ്റലിക്കാരന്‍ ഫ്ളാവിയോ കൊബൊല്ലിയാണ് നാളെ എതിരാളി.
അമേരിക്കയുടെ ടെയ്ലര്‍ ഫ്രിറ്റ്സ് ക്വാര്‍ട്ടറില്‍ കാരെന്‍ കാഷനോവിനെ നേരിടും. വനിതാ ക്വാര്‍ട്ടറില്‍ ഒന്നാം റാങ്കുകാരി അരീന സബലേങ്ക ജര്‍മനിയുടെ ലൗറ സീഗ്മണ്ടുമായി ഏറ്റുമുട്ടുകയും ചെയ്യും
അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവയ്ക്ക് അനസ്താസിയ പവ്ലിചെങ്കോവയാണ് എതിരാളി. സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക് എകതറീന അലക്സാന്‍ഡ്രോവയെ 7-6, 6-4ന് കീഴടക്കി ക്വാര്‍ട്ടറിലെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha