വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ നേരിടും

വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ നേരിടും.
. നിലവിലെ ചാമ്പ്യന്‍ സ്പെയ്നിന്റെ കാര്‍ലോസ് അല്‍കാരസ് അമേരിക്കന്‍ താരം ടെയ്ലര്‍ ഫ്രിറ്റ്‌സുമായി ഏറ്റുമുട്ടും
ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ നേരിടും. മുപ്പത്തെട്ടാം വയസില്‍ ജൊകോ എട്ടാം വിംബിള്‍ഡണ്‍ ലക്ഷ്യമിടുന്നു. അതുവഴി ഇരുപത്തഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന അപൂര്‍വ നേട്ടവുമാണ് പ്രതീക്ഷിക്കുന്നത്.
ഒരു പുരുഷ, വനിതാ താരത്തിനും ഇത് സാധ്യമായിട്ടില്ല. ഓസ്‌ട്രേലിയയുടെ വനിതാ ടെന്നീസ് ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന് 24 കിരീടമുണ്ട്. സെര്‍ബിയന്‍ കളിക്കാരനായ ജൊകോ 10 തവണ ഈ വേദിയില്‍ ഫൈനലിലെത്തി.
കഴിഞ്ഞ രണ്ടുതവണയും അല്‍കാരസിനോട് തോറ്റു. ആറാം റാങ്കുകാരനായ ജൊകോ സെമിയില്‍ ഇറ്റലിയുടെ ഫ്‌ളാവിയോ കൊബല്ലിയെ 6--7, 6--2, 7--5, 6--4ന് കീഴടക്കി. ഇരുപത്തിമൂന്നുകാരന്‍ സിന്നെര്‍ 7--6, 6--4, 6--4ന് അമേരിക്കന്‍ യുവതാരം ബെന്‍ ഷെല്‍ട്ടണെ തോല്‍പ്പിക്കുകയും ചെയ്തു.
ജൊകോയും സിന്നെറും ഒമ്പതുതവണ ഏറ്റുമുട്ടിയതില്‍ അഞ്ചെണ്ണം സിന്നെര്‍ ജയിച്ചു. ഫ്രഞ്ച് ഓപ്പണ്‍ സെമി അടക്കം അവസാന നാലിലും ജൊകോയെ കീഴടക്കി. എന്നാല്‍ വിംബിള്‍ഡണില്‍ രണ്ടുതവണയും ജൊകോയെ മറികടക്കാനായില്ല.
"
https://www.facebook.com/Malayalivartha