ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായുള്ള കലാശപ്പോര്... അഞ്ച് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള ലോക രണ്ടാം നമ്പറുകാരന്‍ അല്‍കാരസിന് ഈ യുഗത്തിലെ ഏറ്റവും കരുത്തനായ എതിരാളിയാണ് സിന്നര്‍

ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായുള്ള കലാശപ്പോരിന് ഞായറാഴ്ച വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും. ഒരു മാസം മുമ്പ് റോളാങ് ഗാരോസിലെ ഫിലിപ് ചാട്രിയറില്‍ ഇരുവരും വിതച്ച ആവേശത്തിന്റെ ചൂടും ചൂരും കെട്ടടങ്ങും മുമ്പെയാണ് മറ്റൊരു കപ്പിനായി മുഖാമുഖം വരുന്നത്.
25ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന ഇതിഹാസതാരം നൊവാക് ദ്യോകോവിചിന്റെ സ്വപ്നത്തെ സെമി ഫൈനലില്‍ നിലംപരിശാക്കിയാണ് സിന്നറിന്റെ വരവ്. 6-3, 6-3, 6-4ന് ദയനീയമായി മുട്ടുമടക്കി ദ്യോകോ ലോക ഒന്നാം നമ്പറുകാരന് മുന്നില്‍. 2024ലെയും 2025ലെയും ആസ്‌ട്രേലിയന്‍ ഓപണും
2025ലെ യു.എസ് ഓപണും ഷെല്‍ഫിലുള്ള ഇറ്റാലിയന്‍ താരത്തിന് വിംബ്ള്‍ഡണില്‍ ഇത് ആദ്യ ഫൈനലാണ്. ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപണില്‍ മാത്രമാണ് സിന്നറിന് അല്‍കാരസിനെ നേരിടേണ്ടിവന്നത്. മൂന്ന് ടൈ ബ്രേക്കറുകള്‍ കണ്ട അഞ്ച് സെറ്റ് ത്രില്ലറില്‍ സ്പാനിഷ് താരം ജേതാവായി.
അഞ്ച് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള ലോക രണ്ടാം നമ്പറുകാരന്‍ അല്‍കാരസിന് ഈ യുഗത്തിലെ ഏറ്റവും കരുത്തനായ എതിരാളിയാണ് സിന്നര്‍. സെമിയില്‍ യു.എസ് താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെയാണ് അല്‍കാരസ് പറഞ്ഞുവിട്ടത്.
വിംബ്ള്‍ഡണില്‍ ഹാട്രിക് തന്നെയാണ് ലക്ഷ്യം, ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും.
https://www.facebook.com/Malayalivartha