യാനിക് സിന്നറിന് വിംബിള്‍ഡണ്‍ പുരുഷ ടെന്നിസ് സിംഗിള്‍സ് കിരീടം....

ഇറ്റലിയുടെ യാനിക് സിന്നറിന് വിംബിള്‍ഡണ്‍ പുരുഷ ടെന്നിസ് സിംഗിള്‍സ് കിരീടം. ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ 4-6, 6-4, 6-4, 6-4 എന്ന സ്‌കോറിന് തോല്‍പിച്ചാണ് 23കാരനായ സിന്നര്‍ കന്നി വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തിയത്. സിന്നറുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
കഴിഞ്ഞ മാസം ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയ സിന്നര്‍ ഇത്തവണ ആദ്യ സെറ്റ് നഷ്ടമാക്കി. 4-2 എന്ന നിലയില്‍ ആദ്യ സെറ്റില്‍ ലീഡ് നേടിയശേഷമായിരുന്നു തോല്‍വി.
തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ അല്‍കാരസ് 6-4ന് ജയിച്ചുകയറി. ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ ഗംഭീര സര്‍വുകളിലൂടെ രണ്ടാം സെറ്റില്‍ കളം നിറഞ്ഞു. ഈ ഇറ്റാലിയന്‍ താരത്തിന്റെ ചില ക്രോസ് കോര്‍ട്ട് ഷോട്ടുകളില്‍ അല്‍കാരസ് വീഴുകയായിരുന്നു. ഏഴുപ്രാവ
ശ്യം എയ്‌സുതിര്‍ത്ത അല്‍കാരസ് രണ്ടാം സെറ്റില്‍ ആറ് ഇരട്ടപ്പിഴവുകളും വരുത്തി. 6-4ന് സെറ്റ് തിരിച്ചുപിടിച്ചതോടെ സിന്നര്‍ കിരീടത്തിലേക്കുള്ള ചുവടുറപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha