പിഎസ്ജിയെ ചെല്‍സി വീഴ്ത്തി....

ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ ചെല്‍സിക്ക് കിരീടം. ഏകപക്ഷീയമായ ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്. രണ്ടാംതവണയാണ് ഇംഗ്ലീഷ് ക്ലബ് ജേതാക്കളാകുന്നത്. രണ്ട് ഗോളടിക്കുകയും ഒരെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത കോള്‍ പാല്‍മറാണ് ചെല്‍സിയുടെ ഹീറോയായത്.
ഗോളടിച്ച് മുന്നേറിയ പിഎസ്ജി ചെല്‍സിയുടെ കുതിപ്പുകളില്‍ കാഴ്ചക്കാരായി മാറുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍പ്പോലും കളിയില്‍ നിയന്ത്രണം നേടാനായി ലൂയിസ് എന്റിക്വെയുടെ സംഘത്തിന് കഴിഞ്ഞില്ല. പാല്‍മറുടെ ആദ്യഗോള്‍ ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവില്‍നിന്നായിരുന്നു. മാലോ ഗുസ്റ്റോയുടെ ഷോട്ട് തടഞ്ഞെങ്കിലും പന്തൊഴിവാക്കാനായി കഴിഞ്ഞില്ല. പാല്‍മര്‍ അവസരം മുതലെടുത്ത് ബോക്സിന് തൊട്ടുമുന്നില്‍ വച്ച് അടിതൊടുത്തു. ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂജി ദൊന്നരുമ്മയ്ക്ക് ഒന്നും ചെയ്യാനായില്ല.
കളി തുടങ്ങി അരമണിക്കൂറില്‍ രണ്ടാം ഗോളുമെത്തി. വലതുവശത്തുനിന്ന് അസാമാന്യ കുതിപ്പ് നടത്തിയ ഇംഗ്ലീഷുകാരന്‍ വീണ്ടും ബോക്സിന് മുന്നില്‍നിന്ന് അടിപായിച്ചു. ഇക്കുറിയും ദൊന്നരുമ്മയ്ക്ക് തടയാനും കഴിഞ്ഞില്ല.
ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് പെഡ്രോ മൂന്നാംഗോളും തൊടുത്തു. പാല്‍മറാണ് അവസരമൊരുക്കിയത്. രണ്ടാംപകുതിയില്‍ പിഎസ്ജി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
"
https://www.facebook.com/Malayalivartha