നാഷ്വില്ലെ എഫ്സിക്കെതിരെയും ഇരട്ടഗോള്‍ തൊടുത്ത മെസി ഇന്റര്‍ മയാമിക്ക് 2-1ന്റെ ജയം

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായാണ് മുപ്പത്തെട്ടുകാരന്റെ കുതിപ്പ്. നാഷ്വില്ലെ എഫ്സിക്കെതിരെയും ഇരട്ടഗോള്‍ തൊടുത്ത മെസി ഇന്റര്‍ മയാമിക്ക് 2-1ന്റെ ജയമൊരുക്കി. 15 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുകയായിരുന്നു നാഷ്വില്ലെ. 19 കളിയില്‍ 38 പോയിന്റുമായി അഞ്ചാമതാണ് മയാമി. 22 കളിയില്‍ 41 പോയിന്റുള്ള നാഷ്വില്ലെ മൂന്നാമതും.
പതിനേഴാം മിനിറ്റില്‍ ഫ്രീകിക്കുമായാണ് അര്‍ജന്റീനക്കാരന്‍ തുടങ്ങിയത്. കളിജീവിതത്തിലെ 69-ാം ഫ്രീകിക്ക് ഗോള്‍. രണ്ടാംപകുതിയുടെ തുടക്കത്തില്‍ നാഷ്വില്ലെ തിരിച്ചടിച്ചെങ്കിലും മെസി വിട്ടുകൊടുത്തില്ല. സീസണില്‍ 16 കളിയില്‍ 16 ഗോളായി. ആറെണ്ണത്തിന് അവസരവുമൊരുക്കി.
മയാമിയില്‍ 66 കളിയില്‍ 55 ഗോളായി. കളിജീവിതത്തില്‍ ആകെ 872 എണ്ണം. അടുത്ത കളിയില്‍ രണ്ടാംസ്ഥാനക്കാരായ സിന്‍സിനാറ്റിയുമായാണ് മയാമി ഏറ്റുമുട്ടുന്നത്.
https://www.facebook.com/Malayalivartha