പി എസ് ജിയെ തകര്‍ത്ത് ചെല്‍സി ചാമ്പ്യന്‍മാരായി

പി എസ് ജിയെ തകര്‍ത്താണ് ചെല്‍സി ചാമ്പ്യന്‍മാരായത്. പ്രവചനങ്ങള്‍ പിഎസ്ജി ജയിക്കുമെന്നായിരുന്നു എങ്കിലും എല്ലാം കാറ്റില്‍പ്പറത്തിയുള്ള കിരീടധാരണമായിരുന്നു ചെല്‍സിയുടേത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും തുരത്തിയ പി എസ് ജി ഫിഫ ക്ലബ് ലോകകപ്പില്‍ ചാമ്പ്യന്‍മാരാവുമെന്നാണ് മിക്കവരും പ്രവചിച്ചിരുന്നത് . അതെല്ലാം പാളിപ്പോയി. കോള്‍ പാമര്‍ ഇരട്ടഗോളുമായി കളം നിറഞ്ഞപ്പോള്‍ യാവോ പെഡ്രോയുടെ ഗോള്‍ പിഎസ്ജിയുടെ കഥകഴിച്ചു. ആദ്യപകുതിയിലായിരുന്നു ചെല്‍സിയുടെ മൂന്ന് ഗോളും.
കിരീട ധാരണത്തോടെ ചെല്‍സിക്ക് പ്രതിഫലമായി കിട്ടിയത് 1,232.95 കോടി രൂപയാണ്. രണ്ടാം സ്ഥാനക്കാരായ പിഎസ്ജിക്കുമുണ്ട് കൈനിറയെ പണം. 1,132.71 കോടി രൂപ. ചെല്‍സിക്കും പിഎസ്ജിക്കും ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ ജയത്തിനും പതിനേഴേ കാല്‍ കോടിരൂപ വീതം. പ്രീ ക്വാര്‍ട്ടര്‍ ജയത്തിന് അറുപത്തിനാലര കോടിരൂപയും ക്വാര്‍ട്ടറിലെ ജയത്തിന് 112 കോടി രൂപയുമാണ്. സെമി കടമ്പ കടന്നപ്പോള്‍ ചെല്‍സിക്കും പിഎസ്ജിക്കും കിട്ടിയത് 180 കോടി 65 ലക്ഷം രൂപ വീതമാണ്. കപ്പടിച്ച ചെല്‍സിയുടെ സമ്മാനത്തുക 344 കോടി രൂപ. രണ്ടാം സ്ഥാനക്കാരായ പിഎസ്ജിക്ക് 258 കോടി രൂപയും.
" f
https://www.facebook.com/Malayalivartha