ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഫുട്ബോള്‍ കിരീടം കോഴിക്കോടിന്

മത്സരത്തിനൊടുവില്‍... ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഫുട്ബോള്‍ കിരീടം കോഴിക്കോട് സ്വന്തമാക്കി. ടൈബ്രേക്കിലേക്ക് നീണ്ട ഫൈനലില്‍ മലപ്പുറത്തെ 3-2ന് തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചു. എറണാകുളത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മലപ്പുറത്തിന്റെ പി ആദിത്തും ഗോള്‍ കീപ്പറായി തിരുവനന്തപുരത്തിന്റെ എ ജാക്സണും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടിന്റെ മുഹമ്മദ് നിഹാലാണ് ഫൈനലിലെ മികച്ച കളിക്കാരന്‍. ഫെയര്‍ പ്ലേ അവാര്‍ഡ് തിരുവനന്തപുരം നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha