ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി

ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം...ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി. വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഹംപി മാറി. ചൈനയുടെ യുസിന്‍ സോങിനെതിരായ പോരാട്ടത്തില്‍ സമനില പിടിച്ചാണ് താരത്തിന്റെ മുന്നേറ്റമുള്ളത്.
ചൈനീസ് താരത്തിനെതിരായ ക്ലാസിക്ക് പോരാട്ടത്തിന്റെ ആദ്യ ഗെയിമില്‍ ഹംപി വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ഗെയിമില്‍ അര പോയിന്റ് നേടിയാല്‍ ഹംപിക്കു സെമി ഉറപ്പിക്കാമായിരുന്നു. താരം ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഇന്ത്യയുടെ മറ്റു താരങ്ങളായ ഡി ഹരികയും ദിവ്യ ദേശ്മുഖും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരികയും ചെയ്തു. പോരാട്ടം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും ഇന്ന് റാപ്പിഡ്, ബ്ലിറ്റ്സ് ടൈബ്രേക്കറില്‍ ഏറ്റുമുട്ടും. ഒരാള്‍ സെമിയിലെത്തുന്നതിനാല്‍ ഹംപിയ്ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരം കൂടി സെമി കളിക്കുമെന്നും ഉറപ്പായിട്ടുണ്ട്.\
https://www.facebook.com/Malayalivartha