മിച്ചെല്‍ ഓവെന്റെ ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ മൂന്ന് വിക്കറ്റ് ജയമൊരുക്കി

അരങ്ങേറ്റത്തില്‍ തകര്‍ത്തുകളിച്ച മിച്ചെല്‍ ഓവെന്റെ ബാറ്റിങ് പ്രകടനം ഓസ്ട്രേലിയക്ക് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ മൂന്ന് വിക്കറ്റ് ജയമൊരുക്കി. 27 പന്തില്‍ 54 റണ്ണുമായാണ് ഇരുപത്തിമൂന്നുകാരന്‍ മിന്നിയത്. ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടിന് 189 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ഓസീസിന് 78 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായതാണ്. ആറാമനായെത്തിയ ഓവെന്‍ അഞ്ചാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനുമായി (26 പന്തില്‍ 51) ചേര്‍ന്ന് ജയത്തിലേക്ക് നയിക്കുകയായിരുന്നു. ഏഴ് പന്ത് ശേഷിക്കെയാണ് ജയം. നാളെയാണ് രണ്ടാം മത്സരം നടക്കുക.
"
https://www.facebook.com/Malayalivartha