സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യദിനം ഏഴ് റെക്കോഡ്...

സീനിയര്‍ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യദിനം ഏഴ് റെക്കോഡ്. മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ 77 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 74 പോയിന്റുമായി കോട്ടയം തൊട്ടടുത്തുണ്ട്. 66 പോയിന്റുള്ള തിരുവനന്തപുരമാണ് മൂന്നാംസ്ഥാനത്ത്. 64.5 പോയിന്റുള്ള എറണാകുളം നാലാമതുണ്ട്.
വനിതകളുടെ 10,000 മീറ്ററില്‍ പാലക്കാടിന്റെ റീന അന്ന ജോര്‍ജ് 36 മിനിറ്റ് 51.30 സെക്കന്‍ഡില്‍ റെക്കോഡിട്ടു.
പോള്‍വോള്‍ട്ടില്‍ വയനാടിനായി മത്സരിച്ച മരിയ ജയ്സണ്‍ 4.05 മീറ്ററില്‍ പുതിയ ഉയരംകുറിച്ചു. ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ വി എസ് അനുപ്രിയയും (13.26 മീറ്റര്‍) റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരത്തിന്റെ സി മുഹമ്മദ് ഫായിസ് (14.28 സെക്കന്‍ഡ്) പുതിയ സമയം കുറിച്ചു. കോട്ടയത്തിന്റെ സി ഷിന്റോമോനും (14.29) നിലവിലെ സമയം മറികടന്നു. ലോങ് ജമ്പില്‍ എറണാകുളത്തിന്റെ സി വി അനുരാഗ് (7.87 മീറ്റര്‍) റെക്കോഡിട്ടു. തിരുവനന്തപുരത്തിന്റെ വൈ മുഹമ്മദ് അനീസും (7.85) നിലവിലെ ദൂരം മായ്ച്ചു. പോള്‍വോള്‍ട്ടില്‍ കെ ജി ജെസന്‍് (4.91 മീറ്റര്‍) പുതിയ ഉയരം കുറിച്ചു.
"
https://www.facebook.com/Malayalivartha