ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (84 പന്തില്‍ 102)ന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 319 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 305 റണ്‍സ് മാത്രമാണ് നേടാനായത്.ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 318 റണ്‍സ് നേടിയെടുത്തത്. ജമീമ റോഡ്രിഗസ് (50), സ്മൃതി മന്ധാന (45), ഹര്‍ലീന്‍ ഡിയോള്‍ (45) റിച്ച ഘോഷ് (38 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യന്‍ ഇന്നിങ്സിനു കരുത്തായി.
ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരായ ഉയര്‍ന്ന മൂന്നാമത്തെ ടീം സ്‌കോറാണിത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു. ഓപ്പണര്‍മാരെ അതിവേഗം മടക്കി ക്രാന്തി ഗൗഡ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പിന്നാലെ എമ്മ ലാംബും നാറ്റ് സ്‌കൈവര്‍-ബ്രണ്ടും 162 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കൈവര്‍-ബ്രണ്ട് 98 റണ്‍സ് നേടി ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം അനുകൂലമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha