ലോക സര്‍വകലാശാലാ ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെ അമ്പെയ്ത്തിലെ പ്രകടനം ഇന്ത്യക്ക് ആശ്വാസം...

ലോക സര്‍വകലാശാലാ ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെ അമ്പെയ്ത്തിലെ പ്രകടനം ഇന്ത്യക്ക് ആശ്വാസമായി. കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തില്‍ പര്‍നീത് കൗറും കുശാല്‍ ദയാലും ചേര്‍ന്ന് സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണകൊറിയന്‍ ടീമിനെ(157-152) തോല്‍പ്പിച്ചു.
പുരുഷ ടീം ഇനത്തില്‍ വെള്ളിയുണ്ട്. കുശാല്‍ ദലാല്‍, സഹില്‍ രാജേഷ് ജാദവ്, റിതിക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ടീം തുര്‍ക്കിയോട് നേരിയ വ്യത്യാസത്തിന് തോല്‍ക്കുകയായിരുന്നു(232-231).
കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ വെങ്കലമാണ്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി. ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തിലും ടെന്നീസ് വനിതാ സിംഗിള്‍സിലും നേരത്തെ വെങ്കലമുണ്ട്.
അത്ലറ്റിക്സില്‍ ആന്‍സി സോജനുപിന്നാലെ ദേവ്കുമാര്‍ മീണയും ഫൈനലിലെത്തി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ 5.40 മീറ്റര്‍ ചാടി ദേശീയ റെക്കോഡോടെയാണ് മധ്യപ്രദേശുകാരന്റെ കുതിപ്പ്. കൊച്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ 5.35 മീറ്റര്‍ ചാടിയിട്ട റെക്കോഡാണ് പുതുക്കിയത്. 12 പേര്‍ അണിനിരക്കുന്ന ഫൈനല്‍ ഇന്ന് നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha