സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലീഷ് വനിതകള്‍ കിരീടം നിലനിര്‍ത്തി

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലീഷ് വനിതകള്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു. കളിയുടെ മുഴുവന്‍ സമയവും ഓരോ ഗോളുകള്‍ നേടി ഇരു ടീമുകളും സമനില പാലിക്കുകയും ചെയ്തു. എക്‌സ്ട്രാ ടൈമില്‍ മികച്ച നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഗോളിലേക്കെത്തിക്കാനായി ഇരു ടീമുകളുടെയും ഗോള്‍കീപ്പര്‍മാര്‍ തടസ്സമായി.
മല്‍സരത്തിന്റെ 25ാം മിനിറ്റില്‍ ഓണ ബാറ്റ് ലെയുടെ ക്രോസില്‍ മരിയോണ കാല്‍ഡെന്റിക്കിന്റെ ഹെഡര്‍ ഇംഗ്ലീഷ് വല കുലുക്കി സ്‌പെയിനിന് ആധിപത്യം നല്‍കിയെങ്കിലും ആദ്യപകുതിക്കുശേഷം 57ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനിലഗോള്‍ നേടി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിന്റെ ബെത്ത് മീഡിന്റെ ആദ്യകിക്ക് തടഞ്ഞിട്ട് കാറ്റ കോള്‍ സ്‌പെയിനിന് മുന്‍തൂക്കം നല്‍കിയെങ്കിലും ഇംഗ്ലണ്ടിന്റെ ഗോള്‍വലയം കാത്ത ഹന്ന ഹാംപ്ടണിന് മുന്നില്‍ തകരുകയായിരുന്നു.
"
https://www.facebook.com/Malayalivartha