കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഫിബ ഏഷ്യ കപ്പ് ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍ ജോര്‍ഡനോട് പരാജയപ്പെട്ട് ഇന്ത്യ...

കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഫിബ ഏഷ്യ കപ്പ് ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍ ജോര്‍ഡനോട് പരാജയപ്പെട്ട് ഇന്ത്യ. നിശ്ചിതസമയത്ത് 80-80 എന്ന നിലയില്‍ തുല്യത പാലിച്ചതിനുശേഷം എക്‌സ്ട്രാ ടൈമിലായിരുന്നു ജോര്‍ഡന്റെ ജയം. സ്‌കോര്‍: 84-91. വിജയികള്‍ക്കായി ഡാര്‍ ടക്കര്‍ 30 പോയന്റും ആറ് റീബൗണ്ടുകളും നേടി ടോപ് സ്‌കോററായി.
ഇന്ത്യന്‍ നിരയില്‍ അരവിന്ദ് മുത്തുകുമാര്‍ 14 പോയന്റും അഞ്ച് റീബൗണ്ടുമായി മുന്നിലെത്തി. ഇന്ത്യയുടെ പല്‍പ്രീത് സിങ്, പ്രിന്‍സ് പാല്‍ സിങ്, പ്രണവ് പ്രിന്‍സ് എന്നിവര്‍ അഞ്ച് ഫൗളുകളാല്‍ പുറത്തായി. തോല്‍വിയോടെ തുടങ്ങിയ ഇന്ത്യക്ക് അടുത്ത മത്സരങ്ങള്‍ അതീവ നിര്‍ണായകമായി. കരുത്തരുള്‍പ്പെടുന്ന ഗ്രൂപ് സിയില്‍ ആഗസ്റ്റ് ഏഴിന് ചൈനയും ഒമ്പതിന് കസാഖ്‌സ്താനുമാണ് എതിരാളികളായുള്ളത്.
https://www.facebook.com/Malayalivartha


























