പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ ഇതിഹാസതാരവും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയുടെ മുന്‍പരിശീലകനുമായ യോര്‍ഗെ കോസ്റ്റ അന്തരിച്ചു

പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ ഇതിഹാസതാരവും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയുടെ മുന്‍പരിശീലകനുമായ യോര്‍ഗെ കോസ്റ്റ (53) അന്തരിച്ചു.
ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യമുണ്ടായത്. നിലവില്‍ പോര്‍ട്ടോ ക്ലബ്ബിന്റെ ഫുട്ബോള്‍ ഡയറക്ടറായിരുന്നു അദ്ദേഹം. 2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയില്‍ ടീമിനെ ഇറക്കിയതില്‍ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളില്‍ പരാജയപ്പെട്ടു. കരിയറില്‍ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കളിക്കാരനായി പോര്‍ട്ടോ ക്ലബ്ബിനായി തിളങ്ങി. ചാമ്പ്യന്‍സ് ലീഗും യുവേഫ കപ്പും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും നേടിയിട്ടുണ്ട്. എട്ടുതവണ പോര്‍ച്ചുഗല്‍ ലീഗും സ്വന്തമാക്കി. സെന്‍ട്രല്‍ ബാക്കായിരുന്ന താരം പോര്‍ട്ടോക്കായി 383 മത്സരങ്ങള്‍ കളിച്ചു. 25 ഗോളും കരസ്ഥമാക്കി. പോര്‍ച്ചുഗല്‍ ദേശീയടീമിനായി 50 മത്സരം കളിച്ചു. ഇതില്‍ രണ്ടുഗോളുണ്ട്. 1991-ല്‍ അണ്ടര്‍-20 ലോകകപ്പ് ജയിച്ച പോര്‍ച്ചുഗല്‍ ടീമിലെ അംഗമായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha