ദുലീപ് ട്രോഫി പോരാട്ടം... മധ്യമേഖല ടീമിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ നയിക്കും....

ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള മധ്യമേഖല ടീമിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ നയിക്കും. ഇത്തവണ മുതല്‍ പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയാണ് ദുലീപ് ട്രോഫി അരങ്ങേറുന്നത്.
ആറ് മേഖലകളാക്കി തിരിച്ചാണ് പോരാട്ടം. ഈ മാസം 28 മുതലാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മലയാളി താരം കരുണ്‍ നായരെ ടീമിലേക്ക് പരിഗണിച്ചില്ല.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുണ്ടായിട്ടും അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് മധ്യമേഖല ടീമിലുണ്ട്. രജത് പടിദാര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമദ് അടക്കമുള്ളവരും മധ്യനിര ടീമില്‍ ഇടംനേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha