തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പ്രീ-സീസണ്‍ സൗഹൃദമത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ്ബ് അല്‍ നസറിനായി കളത്തിലിറങ്ങിയ റൊണാള്‍ഡോ ഹാട്രിക് നേടുകയും ചെയ്തു. പോര്‍ച്ചുഗീസ് ക്ലബ്ബ് റിയോ അവെയ്ക്കെതിരേയാണ് റൊണാള്‍ഡോയുടെ മിന്നും പ്രകടനമുണ്ടായിരുന്നത്.
മത്സരം ആരംഭിച്ച് 15-ാം മിനിറ്റില്‍ തന്നെ അല്‍ നസര്‍ മുന്നിലെത്തി. മുഹമ്മദ് സിമാകനാണ് ലക്ഷ്യം കണ്ടത്. അതിന് ശേഷമാണ് റോണോ ഗോള്‍വേട്ട തുടങ്ങിയത്.
44-ാം മിനിറ്റില്‍ താരം മത്സരത്തിലെ തന്റെ ആദ്യഗോള്‍ കണ്ടെത്തി. പിന്നീട് 63, 68 മിനിറ്റുകളിലും ലക്ഷ്യം കണ്ട പോര്‍ച്ചുഗീസ് നായകന്‍ ഹാട്രിക് തികച്ചു. ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് അല്‍ നസര്‍ വിജയം സ്വന്തമാക്കികയും ചെയ്തു.
"
https://www.facebook.com/Malayalivartha