അണ്ടര്‍ 15 ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ക്ക് ഇന്ന് പാലക്കാട് തുടക്കം

അണ്ടര്‍ 15 ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ക്ക് ഇന്ന് പാലക്കാട് തുടക്കമാകുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് ഉത്തരവിറങ്ങിയത് വെള്ളിയാഴ്ച ഉച്ചയ്ക്ക്. ഇതോടെ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്ക് പോലും പാലക്കാട് എത്താന്‍ പോലും മതിയായ സമയം ലഭിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നു. ആഗസ്റ്റ് 10 മുതല്‍ 16 വരെ പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
നടക്കുന്നത് . 390 സ്‌കൂളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പങ്കെടുക്കാനെത്തുന്ന കായിക താരങ്ങള്‍ക്കും അധ്യാപകര്‍ക്കും വിവിധ വിദ്യാലയങ്ങളിലാണ് താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തേ നിര്‍ദേശം ലഭിക്കാത്തതിനാല്‍ എത്ര ടീമുകള്‍ പങ്കെടുക്കുമെന്ന് കണ്ടറിയണം. 2000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിട്ടുമുണ്ട്. പല സ്റ്റേഡിയങ്ങളും സംസ്ഥാന മത്സരങ്ങള്‍ നടത്താനുള്ള സൗകര്യമില്ലെന്ന് കായികാധ്യാപകര്‍ തന്നെ പറയുന്നു.
സബ് ജില്ല മത്സരങ്ങള്‍ സംഘടിപ്പിക്കാതെ സംസ്ഥാന മത്സരങ്ങള്‍ നേരിട്ടാണ് സംഘടിപ്പിക്കുന്നത്. ഇതാണ് ടീമുകളുടെ എണ്ണവും ക്രമാതീമായി വര്‍ധിക്കാന്‍ കാരണം. ഈ മാസം നാല് മുതല്‍ ആറ് വരെ പാലക്കാട് വെച്ചുതന്നെയാണ് അണ്ടര്‍ 17 പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha