ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സണ്‍(89) അന്തരിച്ചു.1957നും 1978നുമിടയില്‍ ഓസ്ട്രേലിയാക്കായി കളിച്ച സിംപ്‌സണ്‍ ഓസ്ട്രേലിയന്‍ ടീമിന്റെ മുന്‍ നായകനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയക്കായി ഓപ്പണറായി 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ച സിംപ്‌സണ്‍ ടെസ്റ്റില്‍ 10 സെഞ്ചുറികളും 27 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 46.81 ശരാശരിയില്‍ 4869 റണ്‍സും 71 വിക്കറ്റുകളും നേടി. 311 റണ്‍സ് ആണ് ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 39 ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിക്കുകയും ചെയ്തു.
കെറി പാക്കര്‍ സീരീസിന്റെ സമയത്ത് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് 41-ാം വയസില്‍ ഓസീസ് നായകനായി തിരിച്ചെത്തിയ സിംപ്‌സണ്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ലിപ് ഫീല്‍ഡര്‍മാരില്‍ ഒരാളും ഓഫ് സ്പിന്നറുമായിരുന്നു.
ടെസ്റ്റില്‍ 110 ക്യാച്ചുകളാണ് സിംപ്‌സണ്‍ കൈയിലൊതുക്കിയത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ സുവര്‍ണകാലത്തേക്ക് നയിച്ച പരിശീലകനെന്ന നിലയിലും സിംപ്‌സണ്‍ ഓര്‍മിക്കപ്പെടുന്നതാണ്.
"
https://www.facebook.com/Malayalivartha


























