സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകുന്നു... തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ആരംഭം. പുതിയ ദൂരവും വേഗവും ഉയരവും തേടി കേരളത്തിന്റെ കായിക കൗമാരം ഇനിയുള്ള നാല് നാളുകളില്‍ മാറ്റുരയ്ക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 2500 അത്ലീറ്റുകളാണ് പങ്കെടുക്കുന്നത്. ആദ്യദിനം 40 ഫൈനലുകളാണ്. മീറ്റിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്റര്‍ ഫൈനലുകളും ഇന്ന് നടക്കും.
നാല് പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. അണ്ടര്‍ 14, 16, 18, 20 വിഭാഗങ്ങളില്‍ ഇറങ്ങും. ദേശീയ ജൂനിയര്‍ മീറ്റിനുള്ള കേരള ടീമിനെ മീറ്റില്‍ തെരഞ്ഞെടുക്കും. ഒക്ടോബര്‍ 10മുതല്‍ 14വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് ദേശീയ ജൂനിയര്‍ മീറ്റ്.
നൂറ് മീറ്റര്‍ കൂടാതെ 200, 400, 600, 1500 ഇനങ്ങളിലും ഇന്ന് ഫൈനലുണ്ട്. ലോങ് ജമ്പ്, ഹൈജമ്പ്, ജാവലിന്‍ ത്രോ, പോള്‍വോള്‍ട്ട് തുടങ്ങിയവയിലും ഇന്ന് ചാമ്പ്യനെ അറിയാം.
മീറ്റ് ഇന്ന് വൈകിട്ട് നാലിന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം 19ന് വി കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനംചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha


























