കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് അനന്തപുരിയില്‍ അരങ്ങുണരുന്നു...കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍

അനന്തപുരിയില്‍ ഇനി ക്രിക്കറ്റ് ആവേശം.... അനന്തപുരിയില്‍ കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകള്‍, 33 മത്സരങ്ങള്‍. ഉശിരന്‍ പോരാട്ടങ്ങള്‍ക്കൊപ്പം പുത്തന്‍ താരോദയങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. റണ്ണൊഴുകുന്ന പിച്ചില്‍ കൂറ്റന്‍ സ്‌കോറുകള്‍ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരം നല്‍കുന്ന സൂചനകള്‍ .
അദാനി ട്രിവാണ്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈ?ഗേഴ്‌സ്, ഫിന്‌സ് തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍.
ഓരോ ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം ആരംഭിക്കുക. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകുന്നേരം 6.45ന് രണ്ടാം മത്സരവും നടക്കും.
ലീഗ് ഘട്ടത്തില്‍ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റുള്ള നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബര്‍ അഞ്ചിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഏഴിന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലം സൈലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും ആദ്യ മത്സരത്തില്‍ ഏറ്റമുട്ടുക. കളിക്ക് ശേഷം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും.
വര്‍ണാഭമായി നടത്തുന്ന പരിപാടിയില്‍ കെ.സി.എല്‍ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്പത് കലാകാരന്മാര്‍ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറുന്നതാണ്.
"
https://www.facebook.com/Malayalivartha