കേരളത്തിന്റെ സാന്ദ്ര ബാബുവിന് ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം

ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ കേരളത്തിന്റെ സാന്ദ്ര ബാബുവിന് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം. ഇൗയിനത്തില്‍ കേരളത്തിന്റെതന്നെ അലീന സജി വെള്ളിയും സ്വന്തമാക്കി.
മീറ്റിന്റെ ആദ്യദിനം മൂന്ന് റെക്കോഡുകള്‍ പിറന്നു. സ്പ്രിന്റില്‍ തമിഴ്നാട് ആധിപത്യം നേടി. വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ 13.20 മീറ്റര്‍ ചാടിയാണ് സാന്ദ്രയുടെ നേട്ടം. ദേശീയ ഗെയിംസിലും ഫെഡറേഷന്‍ കപ്പിലും ചാമ്പ്യനായ പഞ്ചാബിന്റെ നിഹാരിക വസിഷ്ഠിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി. അലീന 13.15 മീറ്റര്‍ ചാടിയാണ് വെള്ളി സ്വന്തമാക്കിയത്. ജെഎസ്ഡബ്ല്യു അക്കാദമി താരമായ സാന്ദ്ര സീസണില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ വെങ്കലവും ലോങ് ജമ്പില്‍ വെള്ളിയും കരസ്ഥമാക്കി.
https://www.facebook.com/Malayalivartha