ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് സിങ് നയിക്കും....

ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് സിങ് നയിക്കും. 29ന് ബിഹാറിലെ രാജ്ഗിറില്‍ ടൂര്‍ണമെന്റ് തുടങ്ങും. മുന്നേറ്റ നിരയില്‍ മന്‍ദീപ് സിങ്, ഷിലാനന്ദ് ലക്ര, അഭിഷേക്, സുഖ്ജീത് സിങ്, ദില്‍പ്രീത് സിങ് എന്നിവരാണുള്ളത്.
മധ്യനിരയില്‍ രജീന്ദര്‍ സിങ്, രാജ്കുമാര്‍ പാല്‍, ഹര്‍ദിക് സിങ്, മന്‍പ്രീത് സിങ്, വിവേക്സാഗര്‍ പ്രസാദ് എന്നിവര്‍ അണിനിരക്കും. പ്രതിരോധത്തില്‍ ക്യാപ്റ്റനൊപ്പം സുമിത്, ജര്‍മന്‍പ്രീത് സിങ്, സഞ്ജയ്, അമിത് രോഹിതാസ്, ജുഗ്രാജ് സിങ് എന്നിവരുണ്ട്. കൃഷന്‍ പി പഥകും സൂരജ് കര്‍കെരയുമാണ് ഗോളികളായുള്ളത്.
"
https://www.facebook.com/Malayalivartha