ട്രിവാന്‍ഡ്രം റോയല്‍സിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് സഞ്ജു സാംസണിന്റെ കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ്...

രണ്ടാമത്തെ മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് സഞ്ജു സാംസണിന്റെ കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത 20 ഓവറില്‍ 97 റണ്‍സിന് ആള്‍ഔട്ടായി.
മറുപടിക്കിറങ്ങിയ ബ്‌ളൂ ടൈഗേഴ്‌സ് 11.5 ഓവറില്‍ ലക്ഷ്യം കണ്ടു. അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ സലി സാംസണും (50*) ഷാനുവും (23*) ചേര്‍ന്നാണ് കൊച്ചി ടീമിന് 49 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയം നല്‍കിയത്.
എസ്.സുബിന്‍(0), ക്യാപ്ടന്‍ കൃഷ്ണപ്രസാദ്( 11), ഗോവിന്ദ് ദേവ് പൈ (3) എന്നിവര്‍ തുടക്കത്തിലേ റണ്ണൗട്ടായതാണ് റോയല്‍സിന് തിരിച്ചടിയായത്. ഈ ആഘാതത്തില്‍ നിന്ന് കരകയറാനായി അവര്‍ക്ക് കഴിഞ്ഞതുമില്ല. മത്സരത്തിന്റെ ആദ്യ പന്തില്‍തന്നെ സഞ്ജു സാംസണും സലി സാംസണും ചേര്‍ന്നാണ് സുബിനെ റണ്‍ഔട്ടാക്കിയത്.
5.4 ഓവറില്‍ 22/5 എന്ന നിലയിലായിരുന്നു റോയല്‍സ്. അബ്ദുല്‍ ബാസിത്(17),അഭിജിത് പ്രവീണ്‍ (28),ബേസില്‍ തമ്പി (20 ) എന്നിവര്‍ ചേര്‍ന്നാണ് 97 വരെയെങ്കിലും എത്തിച്ചത്.
https://www.facebook.com/Malayalivartha