ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്‌സ്... കേരളത്തിന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും...

ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സിന്റെ മൂന്നാംദിനം കേരളത്തിന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും...
പുരുഷന്മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജ് ആന്റോ കേരളത്തിനായി സ്വര്‍ണം കരസ്ഥമാക്കി. ഒരുമണിക്കൂര്‍ 29:35 മിനിറ്റ് 24 സെക്കന്‍ഡില്‍ കോഴിക്കോടുകാരന്‍ ചാമ്പ്യനായി.
ട്രിപ്പിള്‍ ജമ്പില്‍ യു കാര്‍ത്തിക് (16.44 മീറ്റര്‍) സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ (16.37) വെള്ളിയും നേടി. ദേശീയ റെക്കോഡുകാരന്‍ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ (16.35) മൂന്നാമതായി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.08 സെക്കന്‍ഡില്‍ മുഹമ്മദ് ലസാന്‍ വെങ്കലം നേടിയപ്പോള്‍ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി അഞ്ജലിയും (13.68) മൂന്നാമതെത്തി.
വനിതകളുടെ 4 ഃ100 റിലേയില്‍ പി ഷില്‍ബി, സി അഞ്ജലി, എ ആരതി, എം വി ജില്‍ന എന്നിവരുള്‍പ്പെട്ട ടീം 46.54 സെക്കന്‍ഡില്‍ വെങ്കലം നല്‍കി. പുരുഷ റിലേയില്‍ ആര്‍ അജിന്‍, പി കെ ജിഷ്ണുപ്രസാദ്, കെ എസ് പ്രണവ്, എം മനീഷ് എന്നിവരുള്‍പ്പെട്ട ടീം 40.55 സെക്കന്‍ഡില്‍ മൂന്നാമതെത്തി. മഴകാരണം വൈകുന്നേരത്തെ മത്സരങ്ങള്‍ പലതും രാത്രിയിലാണ് പൂര്‍ത്തിയാക്കാനായത്.
https://www.facebook.com/Malayalivartha