കേരള ക്രിക്കറ്റ് ലീഗ്.... തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍

കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ സീസണിലെ അതിവേഗ സെഞ്ചുറി തികച്ച് സഞ്ജു കത്തിക്കയറുകയായിരുന്നു. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു പിന്നാലെ അതിവേഗ സെഞ്ചുറിയും കുറിച്ചു. കൊല്ലം ഉയര്‍ത്തിയ 237 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായാണ് ഇന്ത്യന്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.
ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന സഞ്ജു ഇക്കുറി ഓപ്പണറായി ഇറങ്ങി വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. ആദ്യ ഓവര്‍ മുതല്‍ കൊല്ലം ബൗളര്‍മാരെ സഞ്ജു തകര്‍ത്തടിച്ചു. പിന്നീട് പന്തെറിഞ്ഞവരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഗ്രീന്‍ഫീല്‍ഡില്‍ പിന്നീട് ബൗണ്ടറുകള്‍ പറപറന്നു. 16 പന്തില്‍ സഞ്ജു അര്‍ധസെഞ്ചുറി തികച്ചതോടെ ടീം നാലോവറില്‍ 64 റണ്‍സെടുക്കുകയും ചെയ്തു.
അതിന് ശേഷവും സഞ്ജു ഷോ തുടര്‍ന്നു. വിനൂപ് മനോഹരന്‍ പുറത്തായെങ്കിലും പിന്നീടിറങ്ങിയ മുഹമ്മദ് ഷാനുവുമൊത്ത് സഞ്ജു സ്‌കോറുയര്‍ത്തി.
ഗ്രീന്‍ഫീല്‍ഡില്‍ പിന്നെ അടിമുടി സഞ്ജു ഷോ ആണ് കണ്ടത്. 10 ഓവര്‍ അവസാനിക്കുമ്പോള്‍ 139 റണ്‍സാണ് കൊച്ചി അടിച്ചെടുത്തത്. ബൗണ്ടറികള്‍ കൊണ്ട് ഗാലറിയില്‍ ആരവം തീര്‍ത്ത സഞ്ജു പിന്നാലെ മൂന്നക്കം തൊട്ടു. 42 പന്തിലാണ് സെഞ്ചുറിനേട്ടം. 13 ഫോറുകളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.ആദ്യം ബാറ്റുചെയ്ത ഏരീസ് കൊല്ലം സെയ്ലേഴ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. വിഷ്ണു വിനോദിന്റെയും നായകന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറികളാണ് കൊല്ലത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
https://www.facebook.com/Malayalivartha