ഫാത്തിമ സന നയിക്കുന്ന 15 അംഗ പാക് ടീമില്‍ ഏഴ് പുതുമുഖ താരങ്ങള്‍ ഇടം പിടിച്ചു...

ഫാത്തിമ സന നയിക്കുന്ന 15 അംഗ പാക് ടീമില്‍ ഏഴ് പുതുമുഖ താരങ്ങള്‍ക്കാണ് ഇടം ലഭിച്ചത്. അയര്‍ലന്‍ഡില്‍ നടന്ന ടി20 മത്സരങ്ങളില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച എയ്മന്‍ ഫാത്തിമയുള്‍പ്പെടെ 7 താരങ്ങളാണ് ടീമിലുള്ളത്. മേയില്‍ നടന്ന പാകിസ്ഥാന്‍ ദേശീയ ടി20 ടൂര്‍ണമെന്റില്‍ എയ്മന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
എയ്മനെ കൂടാതെ നതാലിയ പര്‍വൈസ് (8 ഏകദിനങ്ങള്‍, 24 ടി20), റമീന്‍ ഷമിം (8 ഏകദിനങ്ങള്‍, 11 ടി20), സദാഫ് ഷമാസ് (15 ഏകദിനങ്ങള്‍, 12 ടി20), സാദിയ ഇക്ബാല്‍ (27 ഏകദിനങ്ങള്‍, 50 ടി20), ഷവാല്‍ സുല്‍ഫിക്കര്‍ (3 ഏകദിനങ്ങള്‍, 9 ടി20), സയ്യിദ അരൂബ് ഷാ (2 ഏകദിനങ്ങള്‍, 15 ടി20) എന്നിവരാണ് ഏകദിന ലോകകപ്പില്‍ ആദ്യമായി കളിക്കുക.
2023 ലെ ഐസിസി വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പില്‍ അരൂബ്, ഷവാല്‍, എയ്മാന്‍ എന്നിവര്‍ പാകിസ്ഥാനു വേണ്ടി കളിച്ചിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുക.
" f
https://www.facebook.com/Malayalivartha


























