ഇരട്ട ഗോളുകളുമായി കിലിയന്‍ എംബാപ്പെ കളം വാണ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു ജയം...

ഇരട്ട ഗോളുകളുമായി കിലിയന്‍ എംബാപ്പെ കളം വാണ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു ജയം. സ്പാനിഷ് ലാ ലിഗയില്‍ സീസണിലെ രണ്ടാം പോരിനിറങ്ങിയ അവര്‍ റയല്‍ ഒവെയ്ഡോയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കു വീഴ്ത്തി.
ശേഷിച്ച ഗോള്‍ വിനിഷ്യസ് ജൂനിയറും നേടി. റയലിന്റെ മധ്യനിരയുടെ പുതിയ കരുത്തായ 20കാരന്‍ ആര്‍ദ ഗുലര്‍ നീട്ടിക്കൊടുത്ത പന്തില്‍ നിന്നാണ് എംബാപ്പെ റയലിന് ആദ്യ ലീഡ് സമ്മാനിച്ചത്.
37ാം മിനിറ്റില്‍ ബോക്സിനു തൊട്ടു വക്കില്‍ നിന്നു താരം നീട്ടിയടിച്ച പന്ത് നേരെ വലയിലെത്തി. പിന്നീടുള്ള രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. കളിയുടെ അവസാന പത്ത് മിനിറ്റിനിടെയിലും ഇഞ്ച്വറി സമയത്തുമാണ് രണ്ട് ഗോളുകളും വന്നത്. 83ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ നല്‍കിയ പാസില്‍ നിന്നാണ് തന്റെ രണ്ടാം ഗോളും ടീമിന്റെ രണ്ടാം ഗോളും എംബാപ്പെ വലയിലിട്ടത്. ഇഞ്ച്വറി സമയത്ത് പകരക്കാരനായി എത്തിയ ബ്രഹിം ഡിയാസ് വലത് മൂലയില്‍ നിന്നു നല്‍കിയ ക്രോസില്‍ നിന്നു വിനിഷ്യസ് ജൂനിയര്‍ പട്ടിക പൂര്‍ത്തിയാക്കി.
"
https://www.facebook.com/Malayalivartha