കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്....

ട്രിവാന്‍ഡ്രം റോയല്‍സിനെ കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്. മഴ കളി മുടക്കിയ മത്സരത്തില്‍ 11 റണ്‍സിനാണ് ടീമം ജയം നേടിയത്. . മറുപടി ബാറ്റിങ്ങില്‍ മഴയെത്തിയതോടെ ട്രിവാന്‍ഡ്രത്തിന്റെ ലക്ഷ്യം 12 ഓവറില്‍ 148 ആയി ചുരുക്കി. ടീമിന് 12 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ട്രിവാന്‍ഡ്രം മറുപടി ബാറ്റിങ് ആരംഭിച്ചയുടന്‍ തന്നെ മഴ കളിമുടക്കി. പിന്നീട് അല്‍പ്പസമയം കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്. മത്സരം 12 ഓവറാക്കി ചുരുക്കുകയുമായിരുന്നു. വിജയലക്ഷ്യം 148 ആയി മാറി.
നായകന്‍ കൃഷ്ണ പ്രസാദ് ഒരു റണ്‍ മാത്രമെടുത്ത് മടങ്ങി. റിയ ബഷീര്‍ 23 റണ്‍സെടുത്തു. ഏഴോവറില്‍ 91-2 എന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം. നിഖില്‍ 12 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ ഗോവിന്ദ് പൈയുടെ വെടിക്കെട്ട് ഇന്നിങ്സ് ട്രിവാന്‍ഡ്രത്തിന് ജയപ്രതീക്ഷ നല്‍കി.
താരം 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
എന്നാല്‍ 63 റണ്‍സെടുത്ത ഗോവിന്ദ് പൈ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് വന്നവര്‍ വേഗം മടങ്ങിയതോടെ 12 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സിന് ഇന്നിങ്സ് അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണെടുത്തത്. ഓപ്പണര്‍ അഹമ്മദ് ഇമ്രാന്റെയും അക്ഷയ് മനോഹറിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് തൃശൂരിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.
തൃശൂരിന്റെ ആരാധകര്‍ക്കായി വീണ്ടുമൊരു ബാറ്റിങ് വെടിക്കെട്ടിന്റെ പൂരമൊരുക്കുകയായിരുന്നു അഹമ്മദ് ഇമ്രാന്‍. അവിസ്മരണീയമായൊരു ഇന്നിങ്‌സായിരുന്നു റോയല്‍സിനെതിരെ അഹമ്മദ് ഇമ്രാന്റേത്. ആദ്യ ഓവറിലെ അവസാന മൂന്ന് പന്തുകളും അതിര്‍ത്തി കടത്തിയാണ് ഇമ്രാന്‍ തന്റെ കൂറ്റനടികള്‍ക്ക് ആരംഭം കുറിച്ചത്.
https://www.facebook.com/Malayalivartha