സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനലില്‍ മെഡല്‍ പ്രതീക്ഷയോടെ മുന്‍ ചാമ്പ്യന്‍ നീരജ് ചോപ്ര ഇന്നിറങ്ങും...

സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനലില്‍ മെഡല്‍ പ്രതീക്ഷയോടെ മുന്‍ ചാമ്പ്യന്‍ നീരജ് ചോപ്ര ഇന്നിറങ്ങും. സൂറിച്ചിലെ ലെറ്റ്‌സിഗ്രണ്ട് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.15 നാണ് മത്സരം ആരംഭിക്കുക. ഡയമണ്ട് ലീഗിന്റെ ഔദ്യോഗിക യുട്യൂബ് പേജില്‍ മത്സരം ലൈവ് സ്ട്രീം ചെയ്യും.
2022ല്‍ നീരജ് ഇവിടെ സ്വര്‍ണം നേടി ചരിത്രം കുറിച്ചിട്ടുണ്ടായിരുന്നു. 2023ലും 2024ലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു. ലോക റാങ്കിംഗില്‍ ഒന്നാംസ്ഥാനക്കാരനായ നീരജ് ഉള്‍പ്പടെ ഏഴുപേരാണ് ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്നത്.
സൂറിച്ചില്‍ നീരജിനൊപ്പം മത്സരിക്കുന്ന ഏഴുപേരില്‍ ആറുപേരും ആദ്യ 10 റാങ്കിനുള്ളിലുള്ളവരാണെന്നതിനാല്‍ കടുപ്പമേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷയുള്ളത്.
നിലവിലെ ചാമ്പ്യനായ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ജൂലിയന്‍ വെബ്ബര്‍, കെര്‍ഷോം വാല്‍കോട്ട് തുടങ്ങിയ പ്രമുഖ താരങ്ങള്‍ സൂറിച്ചില്‍ നീരജിന് വെല്ലുവിളിയായുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രസല്‍സില്‍ നടന്ന നടന്ന ഡയമണ്ട് ലീഗില്‍ ഒരു സെന്റി മീറ്റര്‍ വ്യത്യാസത്തിലാണ് പീറ്റേഴ്‌സ് നീരജിനെ പിന്നിലാക്കിയത്.
https://www.facebook.com/Malayalivartha


























