നീരജ് ചോപ്രക്ക് ഡയമണ്ട് ലീഗില്‍ വെള്ളി....

ഇന്ത്യയുടെ നീരജ് ചോപ്രക്ക് ഡയമണ്ട് ലീഗില്‍ വെള്ളി. ജാവലിന്‍ 85.01 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജിനെ ബഹുദൂരം പിന്നിലാക്കി ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് (91.51) സ്വര്‍ണം കരസ്ഥമാക്കിയത്.
വെബറിന്റെ കരിയറിലെ മികച്ച പ്രകടനം കൂടിയാണ് കാണാന്‍ കഴിഞ്ഞത്. അഞ്ചാം റൗണ്ടുവരെ മൂന്നാം സ്ഥാനത്തായിരുന്ന നീരജ് അവസാന ത്രോയിലാണ് ട്രിനിഡാഡിന്റെ കെഷോണ്‍ വാല്‍ക്കോട്ടിനെ പിന്തള്ളി (84.4) വെള്ളി ഉറപ്പിച്ചത്.
കഴിഞ്ഞ ദോഹ ഡയമണ്ട് ലീഗില്‍ 91.37 മീറ്റര്‍ ദൂരം എറിഞ്ഞ വെബറിന് പിന്നില്‍ രണ്ടാമത് തന്നെയായിരുന്നു നീരജ്. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് നീരജ് വെള്ളി നേടുന്നത്.
https://www.facebook.com/Malayalivartha