ഇരുപത്തഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് നൊവാക് ജൊകോവിച്ച് കുതിക്കുന്നു

ഇരുപത്തഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് നൊവാക് ജൊകോവിച്ച് കുതിക്കുകയാണ്. യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയക്കാരന്‍ പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു.
ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ 64, 67, 62, 63ന് കീഴടക്കി. യുഎസ് ഓപ്പണില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന പ്രായംകൂടിയ താരമായി മുപ്പത്തെട്ടുകാരന്‍. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ജര്‍മനിയുടെ യാന്‍ ലെനാര്‍ഡിനെ നേരിടുന്നതാണ്.
ഹാര്‍ഡ്കോര്‍ട്ടുകളില്‍ നടക്കുന്ന ഗ്രാന്‍ഡ്സ്ലാമുകളില്‍ കൂടുതല്‍ വിജയമെന്ന റെക്കോഡും ജൊകോ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണിലും യുഎസ് ഓപ്പണിലുമായി 192 വിജയങ്ങളായി. റോജര്‍ ഫെഡറര്‍ 191 കളി ജയിച്ചതാണ് മറഞ്ഞത്. പ്രീക്വാര്‍ട്ടറില്‍ കാര്‍ലോസ് അല്‍കാരസ്(സ്പെയ്ന്‍) ആര്‍തര്‍ റിന്‍ഡര്‍നെകുമായും(ഫ്രാന്‍സ്) അഡ്രിയാന്‍ മനാറിനോ(ഫ്രാന്‍സ്) ജിറി ലെഹകെയുമായും(ചെക്ക്) ഏറ്റുമുട്ടുന്നതാണ്.
വനിതകളില്‍ അരീന സബലേങ്ക കാനഡയുടെ ലെയ്ല ഫെര്‍ണാണ്ടസിനെ 63, 76ന് കീഴടക്കി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. അമേരിക്കന്‍ താരങ്ങളായ ജെസീക പെഗുല, ആന്‍ ലി, കസാഖ്താരം എലെന റിബാകിന, ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍കെറ്റ വാന്‍ഡ്രോസോവ എന്നിവരും അവസാന പതിനാറില്‍ ഇടംനേടി.
"
https://www.facebook.com/Malayalivartha