ലാ ലിഗയില്‍ വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....

ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. മയോക്കക്കെതിരായ മത്സരത്തില്‍ 2-1നാണ് റയല്‍ മാഡ്രിന്റെ ജയം. ആര്‍ദ ഗൂളറും വിനീഷ്യസ് ജൂനിയറുമാണ് റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയത്. വിദാത് മുറിഹിയിലൂടെ സാന്റിയാഗോ ബെര്‍ണബ്യുവില്‍ മയോക്കയാണ് ആദ്യ ഗോള്‍ നേടിയത്. ഈ സീസണില്‍ റയല്‍ മാഡ്രിഡ് വഴങ്ങുന്ന ആദ്യ ഗോളാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും റയല്‍ മാഡ്രിഡ് ഗോള്‍ വഴങ്ങിയിരുന്നില്ല.
എന്നാല്‍, ഗോള്‍ വീണതിന് പിന്നാലെ വര്‍ധിത വീര്യത്തോടെ കളിച്ച റയല്‍ മാഡ്രിഡ് രണ്ട് ഗോള്‍ തിരിച്ചടിച്ചു. 37ാം മിനിറ്റിലാണ് റയലിന്റെ ആ?ദ്യ ഗോള്‍ വന്നത്. അല്‍വാരോ ആറ് യാര്‍ഡ് ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് ആര്‍ദ ഗൂളര്‍ പിഴവുകളില്ലാതെ വലയിലെത്തിച്ചതോടെ റയല്‍ സമനിലപിടിക്കുകയായിരുന്നു. ഗോള്‍ വീണ് ഒരു മിനിറ്റിനുള്ളില്‍ രണ്ടാമത്തെ പ്രഹരവും റയല്‍ മയോക്കക്ക് നല്‍കി. ഇക്കുറി വിനീഷ്യസ് ജൂനിയറിന്റേതായിരുന്നു ഊഴം.
എംബാപ്പക്ക് റയല്‍ മാഡ്രിഡിന്റെ ലീഡുയര്‍ത്താന്‍ ഒന്നാം പകുതിയില്‍ തന്നെ അവസരം ലഭിച്ചിരുന്നു. എന്നാല്‍, എംബാപ്പയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. ഫ്രഞ്ച് താരം പിന്നെയും വലകുലുക്കിയെങ്കിലും ഓഫ് സൈഡാവുകയായിരുന്നു. മൂന്നാം ഗോളിനായി റയല്‍ മാഡ്രിഡിന് ചില അവസരങ്ങള്‍ രണ്ടാം പകുതിയില്‍ ലഭിച്ചെങ്കിലും അത് മുതലാക്കാനായി അവര്‍ക്കായില്ല.
ഞായറാഴ്ച ബാഴ്‌സലോണ റയോ വലേസാനോയെ നേരിടും. മൂന്ന് മത്സരങ്ങളില്‍ മൂന്ന് ജയമെന്ന റയലിന്റെ ലക്ഷ്യത്തിനൊപ്പമെത്തുകയാണ് ബാഴ്‌സയുടേയും ലക്ഷ്യം.
https://www.facebook.com/Malayalivartha