ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ടോപ് ഡബിള്‍സ് സഖ്യം

ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സൂപ്പര്‍ സഖ്യത്തിനു ചരിത്ര നേട്ടമായി. ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം ടോപ് ഡബിള്‍സ് സഖ്യം സ്വന്തമാക്കി.
സെമിയില്‍ ചൈനയുടെ ലിയു യി- ചെന്‍ ബോ യാങ് സഖ്യത്തിനോടു പൊരുതി വീണ ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയെങ്കിലും ഇന്ത്യന്‍ കായിക മേഖലയെ സംബന്ധിച്ച് അതിനു സുവര്‍ണ തിളക്കമുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സഖ്യം ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടുന്നത്. 2022ല്‍ ടോക്യോയിലും സഖ്യം വെങ്കലം സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
ചൈനീസ് സഖ്യത്തിനെതിരെ രണ്ടാം സെറ്റില്‍ ഉജ്ജ്വലമായി തിരിച്ചെത്തിയ ഇന്ത്യന്‍ സഖ്യത്തിനു മൂന്നാം സെറ്റില്‍ പിഴച്ചത് തിരിച്ചടിയായി. ഒന്നാം സെറ്റില്‍ നേരിയ വ്യത്യാസത്തിലാണ് ജയം കൈവിട്ടുപോയത്.
"
https://www.facebook.com/Malayalivartha