ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര നയിക്കും...

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര നയിക്കും. 19 അംഗ ടീമാണ്. എം ശ്രീശങ്കറും അബ്ദുള്ള അബൂബക്കറുമാണ് മലയാളികള്‍. അഞ്ച് വനിതകളാണ് ടീമില്‍. ജപ്പാനിലെ ടോക്യോയില്‍ 13മുതല്‍ 21വരെയാണ് ചാമ്പ്യന്‍ഷിപ്.
ചരിത്രത്തിലാദ്യമായി പുരുഷ ജാവലിനില്‍ നാല് ഇന്ത്യന്‍ താരങ്ങളിറങ്ങും. നീരജിനെ കൂടാതെ സച്ചിന്‍ യാദവ്, യശ്വീര്‍ സിങ്, രോഹിത് യാദവ് എന്നിവര്‍ ടീമിലുണ്ട്. രണ്ട് തവണ ലോക മെഡല്‍ നേടിയ നീരജിലാണ് പ്രതീക്ഷകള്‍. നിലവിലെ ചാമ്പ്യനാണ് നീരജ്. ഒരുതവണ വെള്ളിയും നേടിയിരുന്നു.
അതേസമയം നടത്തത്തില്‍ യോഗ്യത നേടിയ അക്ഷ്ദീപ് സിങ്ങിന് പരിക്കുകാരണം ടീമില്‍ ഉള്‍പ്പെടാനായില്ല. 3000 സ്റ്റീപ്പിള്‍ചേസ് താരം അവിനാഷ് സാബ്ലെ, ഹെപ്റ്റാതലണ്‍ അത്ലീറ്റ് നന്ദിനി അഗസാറ എന്നിവരും പരിക്കുകാരണം പുറത്താകുകയായിരുന്നു.
https://www.facebook.com/Malayalivartha