ഏഷ്യ കപ്പ് ഹോക്കി സൂപ്പര്‍ ഫോറില്‍ ഇടംപിടിച്ച ഇന്ത്യ അവസാന പൂള്‍ മത്സരത്തില്‍ കസാഖിസ്താനെ പരാജയപ്പെടുത്തി

ഏഷ്യ കപ്പ് ഹോക്കി സൂപ്പര്‍ ഫോറില്‍ ഇടംപിടിച്ച ഇന്ത്യ അവസാന പൂള്‍ മത്സരത്തില്‍ കസാഖിസ്താനെ തോല്‍പ്പിച്ചു. എതിരാല്ലാത്ത 15 ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയന്റോടെ ഇന്ത്യ പൂള്‍ ജേതാക്കളായി.
അഭിഷേക് നാലും സുഖ്ജീതും ഗുജ് രാജ് സിങ്ങും മൂന്ന് വീതവും ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും അമിത് രോഹിദാസും രജീന്ദറും സഞ്ജയിയും ദില്‍പ്രീതും ഓരോ തവണയും സ്‌കോര്‍ ചെയ്തു. പൂള്‍ എയിലെ രണ്ടാം സ്ഥാനക്കാരായി ചൈനയും സൂപ്പര്‍ ഫോറില്‍ കടന്നും. ഇവരും ജപ്പാനും തമ്മില്‍ നടന്ന മത്സരം 2-2ല്‍ കലാശിച്ചതോടെ രണ്ട് ടീമിനും നാല് പോയന്റ് വീതമായി.
ഗോള്‍ വ്യത്യാസത്തിലെ മുന്‍തൂക്കമാണ് ചൈനക്ക് തുണയായത്. പൂള്‍ ബിയില്‍ നിന്ന് മലേഷ്യയും (9) ദക്ഷിണ കൊറിയയും (6) സൂപ്പര്‍ ഫോറിലുണ്ട്.
https://www.facebook.com/Malayalivartha


























