കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെതിരെ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറ് വിക്കറ്റ് ജയം

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെതിരെ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറ് വിക്കറ്റ് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്ലേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് കരസ്ഥമാക്കിയത്്. 37 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദാണ് ടോപ് സ്‌കോറര്‍.
ബ്ലൂ ടൈഗേഴ്സ് 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ അജീഷ് (39 പന്തില്‍ 58), വിനൂപ് മനോഹരന്‍ (22 പന്തില്‍ 36) എന്നിവരുടെ ഇന്നിംഗ്സുകളാണ് ബ്ലൂ ടൈഗേഴ്സിന്റെ വിജയം എളുപ്പത്തിലാക്കിയത്. തോല്‍വി വഴങ്ങിയതോടെ ആലപ്പി റിപ്പിള്‍സുമായുള്ള അവസാന അവസാന മത്സരം സെയ്ലേഴ്സിന് നിര്‍ണ്ണായകമായി.
ഒന്‍പത് മത്സരങ്ങള്‍ കളിച്ച സെയ്ലേഴ്സിന് എട്ട് പോയിന്റും ആലപ്പിയ്ക്ക് ആറ് പോയിന്റുമാണുള്ളത്. അവസാന മത്സരത്തില്‍ ആലപ്പിയെ തോല്‍പിച്ചാല്‍ കൊല്ലത്തിന് സെമിയിലേക്ക് മുന്നേറാം. തോറ്റാല്‍ ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാകും. അങ്ങനെ വന്നാല്‍ റണ്‍റേറ്റായിരിക്കും സെമിയിലേക്കുള്ള ടീമിനെ നിശ്ചയിക്കുക.
നിലവില്‍ ആലപ്പിയെക്കാള്‍ മികച്ച റണ്‍റേറ്റുള്ളത് കൊല്ലത്തിനാണ്. 16 പോയിന്റുള്ള കൊച്ചിയും പത്ത് പോയിന്റ് വീതമുള്ള തൃശൂരും കോഴിക്കോടും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സുമായാണ് വ്യാഴാഴ്ചത്തെ മറ്റൊരു മത്സരം.
"
https://www.facebook.com/Malayalivartha