യു.എസ് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു...

യു.എസ് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു. മുപ്പത്തിമൂന്നുകാരനായ യൂക്കി ഭാംബ്രിയുടെ ആദ്യത്തെ ഗ്രാന്‍സ്ലാം സെമിയാണിത്.
ഇന്ത്യ-കിവീസ് ജോഡി ക്വാര്‍ട്ടറില്‍ പതിനൊന്നാം സീഡുകാരായ നികോള മെക്റ്റിക്-രാജീവ് റാം സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 7-6, 6-3. മത്സരം ഒരു മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്നു.
സെമിയില്‍ ബ്രിറ്റ്സ് നീല്‍ കുപ്സ്‌കി-ജോ സാലിസ്ബറി സഖ്യത്തെയാണ് ഭാംബ്രി-വീനസ് സഖ്യം നേരിടുക. കഴിഞ്ഞ വര്‍ഷം അല്‍ബാനോ ഒലിവേറ്റിക്കൊപ്പം യു.എസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ വരെ ഭാംബ്രി എത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha