കാര്‍ലോസ് അല്‍കാരസ് യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ പ്രവേശിച്ചു....

സെര്‍ബിയന്‍ താരമായ നൊവാക് ദ്യോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കാര്‍ലോസ് അല്‍കാരസ് യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്പാനിഷ് താരത്തിന്റെ ജയം.
സ്‌കോര്‍: 46, 67 (47), 26. നിലവിലെ ചാമ്പ്യന്‍ ജാനിക് സിന്നറും കാനഡയുടെ ഫെലിക്‌സ് ഓഷ്യെ അലിയാസിനും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അല്‍കാരസ് നേരിടുകയും ചെയ്യും.
തുടക്കം മുതല്‍ മുന്നിട്ടുനിന്ന അല്‍കാരസ് ആദ്യ സെറ്റ് 48 മിനിറ്റില്‍ സ്വന്തമാക്കി. ആദ്യ മൂന്നു ഗെയിമുകള്‍ സ്വന്തമാക്കി രണ്ടാം സെറ്റില്‍ മികച്ച തിരിച്ചുവരവാണ് ദ്യോകോവിച് നടത്തിയത്.
എന്നാല്‍ ശക്തമായി തിരിച്ചടിച്ച അല്‍കാരസ്, തുടര്‍ന്നുള്ള മൂന്നു ഗെയിമുകള്‍ സ്വന്തമാക്കി ഒപ്പമെത്തി. തുടര്‍ന്ന് 6 6 എന്ന നിലയില്‍ ഒപ്പം പിടിച്ചതോടെ ടൈബ്രേക്കറിലേക്കു നീളുകയായിരുന്നു. ടൈബ്രേക്കറില്‍ 47 എന്ന നിലയില്‍ സെറ്റ് അല്‍കാരസ് സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ അല്‍കാരസിനു മുന്നില്‍ പിടിച്ചു നില്‍കാനാകാതെ കീഴടങ്ങുന്ന ദ്യോകോവിചിനെയാണ് കണ്ടത്. രണ്ടിനെതിരെ ആറു ഗെയിമുകള്‍ക്ക് സെറ്റ് സ്വന്തമാക്കിയ അല്‍കാരസ്, ഫൈനലും ഉറപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























