ആവേശം പ്രതീക്ഷിച്ച് യുഎഇ ക്രിക്കറ്റ് മൂഡിലേക്ക്....ഏഷ്യാകപ്പ് ക്രിക്കറ്റിന് ചൊവ്വാഴ്ച തുടക്കം

ആവേശം പ്രതീക്ഷിച്ച് യുഎഇ ക്രിക്കറ്റ് മൂഡിലേക്ക്. കനത്തചൂടില്‍നിന്ന് മോചനംനേടിവരുന്ന യുഎഇയുടെ മണ്ണില്‍ പോരാട്ടച്ചൂടുപകര്‍ന്ന് ഏഷ്യാകപ്പ് ക്രിക്കറ്റിന് ചൊവ്വാഴ്ച തുടക്കം. പിറവിയെടുത്ത മണ്ണിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പതിനേഴാം എഡിഷനില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ടുടീമുകള്‍ കളിക്കും.
അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ അഫ്ഗാനിസ്താന്‍ ഹോങ് കോങ്ങിനെ നേരിടും. ബുധനാഴ്ച ദുബായില്‍ ആതിഥേയരായ യുഎഇയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യകളി. ഇന്ത്യ-പാക് മത്സരം 14-ന് ദുബായിലാണ്.
ദുബായ്, അബുദാബി എന്നീ വേദികളിലായി ടൂര്‍ണമെന്റിലാകെ 19 മത്സരങ്ങളുണ്ട്. ആദ്യമായാണ് ഏഷ്യാകപ്പില്‍ എട്ടുടീമുകള്‍ കളിക്കുന്നത്. 2023-ല്‍നടന്ന അവസാന എഡിഷനില്‍ ഏകദിന ഫോര്‍മാറ്റിലാണ് കളിച്ചതെങ്കില്‍ ഇക്കുറി ടി 20 ഫോര്‍മാറ്റിലാണ് മത്സരം. ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യരണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന സൂപ്പര്‍ ഫോറില്‍ ആദ്യരണ്ടു സ്ഥാനത്തെത്തുന്നവര്‍ 28-ന് ഫൈനല്‍ കളിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha