ഉറ്റുനോക്കി ആരാധകര്‍.... ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഇന്ന് യുഎഇയുമായി മത്സരിക്കും

ആകാംക്ഷയോടെ ആരാധകര്‍.... ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഇന്നിറങ്ങുന്നു. യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം. ഇന്ത്യന്‍ ഇലവനില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനത്തില്‍ പ്രതിസന്ധി ഉടലെടുത്തത്. അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറായാണ് കഴിഞ്ഞ മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നത്.
എന്നാല്‍ ഗില്ലിനെ ഓപ്പണറാക്കിയാല്‍ സഞ്ജു മധ്യനിരയില്‍ താഴേക്ക് ഇറങ്ങി കളിക്കേണ്ടി വരും. എന്നാല്‍ ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിച്ച് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ അഞ്ചാം സ്ഥാനത്തിന്് ശക്തമായ വാദമുയര്‍ത്തുന്നു. ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും ടീമില്‍ ഇടംപിടിക്കും.
https://www.facebook.com/Malayalivartha


























