ഇന്ത്യ ആസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സര പരമ്പരക്കിറങ്ങുന്നു....

ഇന്ത്യ ആസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സര പരമ്പരക്കിറങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ന് തുടങ്ങുന്ന ഏകദിന പരമ്പര.
അയര്‍ലന്‍ഡിനെ 3-0ത്തിന് തകര്‍ത്തും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നേടിയും ഇംഗ്ലണ്ടിനെ 2-1ന് മറികടന്നും മികച്ച ഫോമിലാണ് ഇന്ത്യ. ഇന്നത്തെയും സെപ്റ്റംബര്‍ 17ലെയും കളിക്ക് മുല്ലന്‍പുറും 20ലെ അവസാന മത്സരത്തിന് ന്യൂഡല്‍ഹിയും വേദിയാവും.
ഇന്ത്യന്‍ സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ്, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, സയാലി സത്ഘരെ, രാധാ യാദവ്, എന്‍. ശ്രീ ചരണി, യാസ്തിക ഭാട്യ, സ്‌നേഹ് റാണ
"
https://www.facebook.com/Malayalivartha