ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്... ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം നേടി

ലിവര്‍പൂളില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം നേടി.
പാരീസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് പോളണ്ടിന്റെ ജൂലിയ സെറെമെറ്റയെ ഫൈനലില്‍ ഇടിച്ചിട്ട് സ്വര്‍ണം നേടുകയായിരുന്നു. മല്‍സരത്തിന്റെ ആരംഭത്തില്‍ പോയിന്റ് നഷ്ടമായെങ്കിലും പിന്നെ ജാസ്മിന്‍ കത്തിക്കയി മല്‍സരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരിത്രം കുറിച്ചു.
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് ഹരിയാനക്കാരിയായ ജാസ്മിന്‍ . 2024 പാരിസ് ഒളിമ്പിക്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവര്‍പൂളില്‍ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തില്‍ താരം സ്വര്‍ണം നേടുകയായിരുന്നു. ലിവര്‍പൂളില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ ജൂസിലീന്‍ സെര്‍ക്വീര റോമുവിനെ 5-0 ന് പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്ബകിസ്താന്റെ ഖുമറോനോബു മമജോനോവയെ 5-0 ന് തറപറ്റിക്കുകയും സെമിഫൈനലില്‍ വെനിസ്വേലയുടെ ഒമിലെന്‍ കരോലിന അല്‍കാല സേവികയെ 5-0 ന് പരാജയപ്പെടുത്തിയുമാണ് അവസാന മല്‍സരത്തിലെത്തിയത്.
"
https://www.facebook.com/Malayalivartha