ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി...

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി.
57 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ മത്സരിക്കുന്നതിന് മുമ്പുനടത്തിയ പരിശോധനയിലാണ് അമന് ഒരു കിലോ 700 ഗ്രാം അധികമാണെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് താരത്തിനും പരിശീലകര്‍ക്കും റെസ്ലിംഗ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
കടുത്തപനിയായതിനാല്‍ ഭാരം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ കഴിയാത്തതിനാലാണ് തിരിച്ചടിയുണ്ടായതെന്ന് പരിശീലകര്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിന് മുമ്പ് വനിതാ താരം വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. അടുത്തിടെ അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പിനുപോയ വനിതാ താരം നേഹ സാംഗ്വാനും ഇതേ പിഴവിന് അയോഗ്യയാക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നേഹയെ രണ്ട് വര്‍ഷത്തേക്ക് റെസ്ലിംഗ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ വിലക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha