വനിത ഏഷ്യ കപ്പ് ഹോക്കി മത്സരത്തില്‍ ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന് പാജയപ്പെട്ടു

വനിത ഏഷ്യ കപ്പ് ഹോക്കി കിരീടത്തിനരികില്‍ കാലിടറി ഇന്ത്യ. ഫൈനലില്‍ ആതിഥേയരായ ചൈനയോട് ഒന്നിനെതിരെ നാല് ഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെ, അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും നഷ്ടമാകുകയായിരുന്നു.
കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ പെനാല്‍റ്റി കോര്‍ണറില്‍നിന്ന് സ്‌കോര്‍ ചെയ്ത് നവനീത് കൗര്‍ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍, 21ാം മിനിറ്റില്‍ സിക്‌സിയ ഔവിലൂടെ തിരിച്ചടിച്ച് ചൈന ഒപ്പമെത്തി.
41ാം മിനിറ്റില്‍ ഹോങ് ലിയിലൂടെ രണ്ടാം ഗോളും. 51ല്‍ മെയ്‌റോങ് സൂവും 53ല്‍ ജിയാക്വി ഷോങ്ങും ലക്ഷ്യം കണ്ടതോടെ, ഇന്ത്യയുടെ പതനം പൂര്‍ണമായി..
https://www.facebook.com/Malayalivartha